സംസ്ഥാനത്ത് ഒട്ടാകെ വീശിയടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം, ന്യൂനപക്ഷങ്ങളും ഇടത് മുന്നണിയെ കൈവിട്ടതായിട്ടാണ് ഇടത് മുന്നണി യോഗം വിലയിരുത്തിയത്. യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് ഏകീകരണമുണ്ടായി, ന്യൂനപക്ഷ വോട്ടുകളിലെ ഈ മാറ്റം മുൻകൂട്ടി കണ്ടെത്താനോ, ഇടപെടാനോ മുന്നണിക്കോ, നേതൃത്വം നൽകുന്ന സി.പി.എമ്മിനോ കഴിഞ്ഞില്ല, അതേസമയം ഭൂരിപക്ഷ സമുദായത്തിലെ വോട്ടിൽ മുന്നണി പ്രതീക്ഷ അർപ്പിച്ചെങ്കിലും, അവിടേയും വലിയ തോതിൽ ചോർച്ച ഉണ്ടായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഇനിയെങ്കിലും ഗൗരവ്വതരമായി കാണണമെന്നും യോഗത്തിൽ വിമർശമുയർന്നുവത്രെ. ......
സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ രൂപീകൃതമായ തമിഴ് വെട്രി കഴകം (ടി.വി.കെ) പാർട്ടിക്ക് ഒരു സിനിമാറ്റിക് ഫെയിമേ തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ കൽപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഭൂരിപക്ഷം തികയ്ക്കാനുള്ള വിജയ്യുടെ നെട്ടോട്ടവും, അതിന് തമിഴ്നാട്ടിലെയും കേരളത്തിലെയും ക്രിസ്ത്യൻ സി.എസ്.ഐ സഭകളുടേയും മിഷണിമാരായ ബിഷപ്പന്മാരുടെയും സമ്മർദ്ദങ്ങളും രണ്ട് ദ്രാവിഡകക്ഷികളെയും അത്ഭുതപ്പെടുത്തി. ......
ഇറാൻ സംഘർഷം ലോകത്തെ മിക്ക രാജ്യങ്ങളെയും വലിയ ഇന്ധനപ്രതിസന്ധിയിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും, കനത്ത തിരിച്ചടി നേരിടുന്നത് മദ്ധ്യേഷ്യൻ രാജ്യങ്ങളാണ്. സമ്പന്ന അറബ്രാജ്യങ്ങളും, അവരുടെ സാമ്പത്തികസഹായത്തിൽ നിലനിന്നുപോകുന്നതുമായ ഈ മേഖലയിലെ എല്ലാ രാജ്യങ്ങളും കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ നടുവിലാണ്. ......
കെ.ജി പരമേശ്വരൻ നായരെ ഞാൻ നേരിൽ കാണുന്നത് 2004 ലാണ്. കെ ജി സാർ 'പ്രവാഹം' ദ്വൈവാരികയുടെ ചുമതലയുളള ഘട്ടമാണത്.......
ഒരുകാലത്ത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിൽ സുപ്രധാന സ്ഥാനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ആർ.എസ്.പി. ഐ.എൻ.ടി.സിയുടെയും സി.ഐ.ടി.യുവിന്റെയുമൊക്കെ കീഴിൽ പ്രവർത്തിക്കുന്ന ഇന്നത്തെ ചുമട്ടുതൊഴിലാളി യൂണിയനുകളെപ്പോലെഅംഗബലവും ശക്തിയുമുണ്ടായിരുന്ന നാവികത്തൊഴിലാളി യൂണിയനും, ദേവസ്വം ജീവനക്കാരുടെ യൂണിയനുമൊക്കെ പ്രവർത്തിച്ചിരുന്നത് ആർ.എസ്.പിയുടെ തൊഴിലാളി വിഭാഗമായിട്ടായിരുന്നു. ......
പ്രാദേശിക ചെറുകിട രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയും സീറ്റു വിഭജനസമയത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്ത കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തുടർന്നുള്ള ഫലത്തിലും കാണാൻ കഴിഞ്ഞത്. 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 11 ഘടകകക്ഷികൾക്ക് നിയമസഭയിൽ പ്രാതിനിത്യമുണ്ടായിരുന്നു. ......
മൂന്നരക്കോടി മലയാളികൾക്കൊപ്പം ഞാനനുഭവിച്ച കേരള ചരിത്രത്തിലെ ഒരു സവിശേഷകാലമാണ് 2016-2026. കേരളത്തിൽ സർവ്വീസിൽ വന്ന 1998 ൽ ഇങ്ങനെ ഒരു കാലം കേരളത്തിലുണ്ടാകും എന്നു കരുതിയിരുന്നില്ല. ഹിറ്റ്ലർ ജർമ്മനിക്കേൽപ്പിച്ച; മാനവികതയെയാകെ എന്നെത്തേയ്ക്കും മരവിപ്പിച്ച മഹാ ആഘാതങ്ങൾക്കു സമാനമായി, മുതലാളിത്ത വികസനത്തിന്റെ ഒരു വ്യാജപതിപ്പ് നിർമ്മിച്ച് അതിന്റെ പരസ്യത്തിന്റെ മധുരം മാധ്യമങ്ങൾക്കും ജനങ്ങൾക്കും യഥേഷ്ടം നൽകി; അഴിമതി, വിശ്വാസവഞ്ചന, തട്ടിപ്പ് എന്നിവ വ്യക്തിഗത ലക്ഷ്യങ്ങളോടെ വിജയകരമായും വിശ്വാസയോഗ്യമായും അവതരിപ്പിക്കപ്പെട്ട ഒരു കാലം. പത്തിൽ ഏഴുവർഷമെങ്കിലും ഈ വക ക്ലാസിക്കിൽ ഫാസിസം വിജയകരമായും ഏറെക്കുറെ സ്വീകാര്യമായും നടത്തിയ അവസ്ഥ. ......
മേടം: ദിവസം അത്ര അനുകൂലമാകില്ല. ജോലികളിൽ തടസ്സങ്ങൾ നേരിടാനും മാനസിക സമ്മർദ്ദം അനുഭവിക്കാനും സാധ്യതയുണ്ട്.......
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ലോകം വലിയതോതിൽ ചേരിതിരിയലുകളെ നേരിടുന്ന ഈ കാലഘട്ടത്തിൽ, ആഗോള ദക്ഷിണ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ഇന്ത്യ മാറുന്നു. വിതരണ ശൃംഖലയിലെ തടസങ്ങൾ, ഊർജ്ജ പ്രതിസന്ധി, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയാൽ വലയുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും രാജ്യങ്ങൾ വെറും വാചകക്കസർത്തുകൾക്ക് അപ്പുറം പ്രായോഗിക പരിഹാരങ്ങൾ നൽകാൻ കഴിയുന്ന ഒരു നേതൃത്വത്തിനായി ഇന്ത്യയെയാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഉയർന്നുവരുന്ന ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ നിന്നും, ഏത് പ്രതിസദ്ധികളിലും കൃത്യമായി ഇടപെടാൻ ശേഷിയുള്ള ഒരു രാജ്യമായി ഇന്ത്യ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ......
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2026-27 കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കെ, കേരളം അതിന്റെ സാമ്പത്തിക നയങ്ങളിൽ അടിയന്തരമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വെല്ലുവിളിയാകുമ്പോൾ, കേരളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. ......